bjp-march
വടക്കേക്കര പഞ്ചായത്ത് ഓഫീസിലേയ്ക്ക് ബി.ജെ.പി നടത്തിയ മാർച്ചും ധർണയും മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : പ്രളയ ദുരിതാശ്വസ പ്രവർത്തനത്തിലെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക, പ്രളയ ദുരിതത്തിൽപ്പെട്ട എല്ലാവർക്കും സഹായം എത്തിക്കുക, ദുരിതാശ്വസ പ്രവർത്തനങ്ങളിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി വടക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കേക്കര പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കൺവീനർ പി.ആർ. രമേശ്‌ അദ്ധ്യക്ഷത വഹിച്ചു ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ്‌ പി.ജെ. മദനൻ തുടങ്ങിയവർ സംസാരിച്ചു.