കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ കാർഡിയോളജിസ്റ്റിന്റെ വാർഷിക ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊച്ചി ഐ.എം.എ ഹൗസിലെ സമ്മേളനം എട്ടുവരെ നീണ്ടുനിൽക്കും. പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ.പീറ്റർ എ.ബ്രാഡി (മയോ ക്ലിനിക്), ഡോ.ദേവി പ്രസാദ് ഷെട്ടി, പ്രൊഫ.ഡോ.ജി.വിജയരാഘവൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് ഡോ.രാജേഷ് രാജൻ, ഡോ.മുഹമ്മദ് ഷഫീക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.