അങ്കമാലി : നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആയുർവേദ ആശുപത്രി അങ്കണത്തിൽ കോഫി കോർണർ നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനീത ദിലീപ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ. സലി, കൗൺസിലർ റീത്തപോൾ സി.ഡി.എസ് ചെയർപേഴ്‌സൺ ഗ്രേസി ദേവസി, ലിപ്‌സൺ പാലേലി , ജിൻസി ബിജു, ഡോ.നസീമ നജീബ്, ഡോ. ശ്രീലത പി.ജി എന്നിവർ സംസാരിച്ചു.