കൊച്ചി : ദേശീയ സേവാഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. 21, 22 തിയതികളിൽ എറണാകുളം ഭാസ്‌കരീയം കൺവെൻഷൻ സെന്ററിലാണ് സമ്മേളനം.
ഷിപ്‌യാഡ് സി.എം.ഡി മധു. എസ്. നായർ (ചെയർമാൻ), ജസ്റ്റിസ് ആർ. ഭാസ്‌കരൻ, ജസ്റ്റിസ് കെ.പി. ജ്യോതിന്ദ്രനാഥ്, ഡോ.കെ.എസ്. രാധാകൃഷ്ണൻ, ഡോ.എം. കൃഷ്ണമൂർത്തി, ഡോ. ആശാ കിശോർ, ഡോ.എൻ. രാമചന്ദ്രൻ, അലി അക്ബർ, ജി. സുരേഷ് കുമാർ, അഡ്വ. ഗോവിന്ദ ഭരതൻ, എം.ആർ. സുബ്രഹ്മണി അയ്യർ എന്നിവർ (വൈസ് ചെയർമാന്മാർ).
യോഗത്തിൽ ജസ്റ്റിസ് ആർ. ഭാസ്‌കരൻ അദ്ധ്യക്ഷനായി. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എൻ. ഹരിദാസ്, സംസ്ഥാന സെക്രട്ടറി ഡി. വിജയൻ, സെക്രട്ടറി പി.ആർ. സജീവൻ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് ആമേട വാസുദേവൻ, വിഭാഗ് കാര്യവാഹ് എം.ആർ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.