അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡുകളുടെ പുതുക്കൽ നടക്കുന്നു. ഇൻഷ്വറൻസ് കാർഡ്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവ സഹിതം എത്തണം. ഇന്ന് ദേവഗിരി പള്ളി പാരിഷ്ഹാൾ, നാളെ ആനപ്പാറ കെ.എച്ച്.ഡി.പി ഹാൾ, ഞായറാഴ്ച പെരിങ്ങാംപറമ്പ് അംഗൻവാടി, തിങ്കളാഴ്ച നവകേരളം ലൈബ്രറി തലക്കോട്ടുപറമ്പ് എന്നിവിടങ്ങളിൽ കാർഡ് പുതുക്കാം.