1
പാൽ ഗുണമേന്മ പരിശോധനയുടെ ജില്ലാതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ലാബിൽ ജില്ലാ കളക്ടർ എസ്.സുഹാസ് നിർവ്വഹിക്കുന്നു.

തൃക്കാക്കര : കളക്ടറേറ്റിലെ ക്ഷീര വികസന വകുപ്പ് ഓഫീസിൽ പാൽ ഗുണമേന്മ പരിശോധന ലാബ് തുടങ്ങി. ഓണക്കാലത്ത് മായപ്പാൽ വിൽപ്പന തടയുകയാണ് ലക്ഷ്യം.

പൊതുജനങ്ങൾക്കും ലാബിനെ സമീപിക്കാം. സൗജന്യമാണ് പരിശോധന. കളക്ടറേറ്റിലെ അഞ്ചാം നിലയിൽ പാൽ ഗുണനിയന്ത്രണ വിഭാഗത്തിലാണ് ലാബ്. ഓഫീസിൽ ഇതിനായി പ്രത്യേകം ഇൻഫർമേഷൻ സെന്ററും തയ്യാറാണ്. വകുപ്പിലെ ഫീൽഡ് ജീവനക്കാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് പരിശോധിക്കുക. ഫലം അന്നന്നു തന്നെ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിലേക്ക് അയക്കും. മായം കണ്ടാൽ ഭക്ഷ്യ സുരക്ഷ വകുപ്പിനെ അറിയിക്കും. സെപ്തംബർ പത്തുവരെയാണ് ലാബ് പ്രവർത്തിക്കുക.

ജില്ലാ കളക്ടർ എസ്.സുഹാസ് ലാബ് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ സൂസി എലിസബത്ത് തോമസ്, ടെക്നിക്കൽ അസിസ്റ്റന്റ് എം.എം.അബ്ദുൾ കബീർ തുടങ്ങിയവർ പങ്കെടുത്തു