തൃക്കാക്കര : ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ.ബി.എ. അബ്ദുൾ മുത്തലിബ്, അംഗങ്ങളായ ആശാ സനിൽ, സി.കെ.അയ്യപ്പൻ കുട്ടി, ജോർജ് ഇടപ്പരത്തി, കെ.എൻ.സുഗതൻ, കെ.എം. പരീത്, സൗമ്യ ശശി, റസിയ റഹ്മത്ത്, ജാൻസി ജോർജ്, ജോളിബേബി, സോന,ഹിമ ഹരീഷ്, അനിത ടി.വി, ബേസിൽ പോൾ, എൻ.അരുൺ, അയ്യമ്പിള്ളി ഭാസ്കരൻ, അഡ്വ. കെ.വൈ ടോമി, പി.എസ്.ഷൈല, റോസ് മേരി തുടങ്ങിയവർ സംബന്ധിച്ചു. 30 ലക്ഷം രൂപ ചെലവഴിച്ച് സിഡ്കോയുടെ മേൽനോട്ടത്തിലാണ് കൗൺസിൽ ഹാൾ നവീകരിച്ചത്.
ജനപ്രതിനിധികളുടെ അപൂർവ സംഗമത്തിന് വേദി
ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച കൗൺസിൽ ഹാൾ ഉദ്ഘാടനം ജനപ്രതിനിധികളുടെ അപൂർവ സംഗമത്തിന് വേദിയായി. ജില്ലാ പഞ്ചായത്ത് സാരത്ഥികളുടെയും പൂർവകാല അംഗങ്ങളുടെയും അപൂർവ സംഗമത്തിനാണ് ജില്ലാ പഞ്ചായത്ത് വേദിയായത് പഴയകാലവും പുതിയ കാലവും ഒത്തുചേർന്നപ്പോൾ പെയ്തിറങ്ങിയത് അനുഭവങ്ങളുടെ പെരുമഴയായി. തൂശനിലയിൽ വിളമ്പിയ ഓണ സദ്യ ഈ കൂടിച്ചേരലിനു മാറ്റു കൂട്ടി. നവീകരിച്ച കൗൺസിൽ ഹാളിൽ നടന്ന ആദ്യ പൊതുയോഗവും ഇതായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ മുൻ അമരക്കാരായിരുന്ന കെ.ബി.മുഹമ്മദ് കുട്ടി മാസ്റ്റർ, ജോൺ.പി.മാണി, പി.എസ്.ഷൈല, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ആശ സനിൽ തുടങ്ങിയവരടക്കം വിവിധ കാലഘട്ടങ്ങളിൽ അംഗങ്ങളായിരുന്നവരെല്ലാം ചടങ്ങിനെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ബി.എ അബ്ദുൾ മുത്തലിബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇപ്പോഴത്തെ അംഗങ്ങൾ പഴകാല അംഗങ്ങളെ സ്വീകരിച്ചു. തുടർന്ന് പഴകാല ജന പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. യോഗത്തിന് ശേഷം ഓണ സദ്യയുമൊരുക്കിയിരുന്നു.