കൊച്ചി : സമുദ്രോൽപ്പന്ന മേഖലയിലെ പ്രമുഖരായ അമാൽഗം ഗ്രൂപ്പ് ശീതീകൃത ഭക്ഷ്യോത്പന്നങ്ങൾ വിപണിയിലിറക്കി. ബഫറ്റ് ബ്രാൻഡിൽ ഗ്ലൂട്ടൺ വിമുക്തവും എണ്ണയില്ലാത്തതുമായ പത്തിരി, ഫ്രോസൺ പൊറോട്ടയും ചപ്പാത്തിയും വിപണിയിലിറക്കുമെന്ന് അമാൽഗം ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജെ. തരകൻ പറഞ്ഞു.
ഉപ്പും കൊഴുപ്പും കുറഞ്ഞതാണ് ബഫറ്റിന്റെ ശീതീകൃത ഭക്ഷ്യോത്പന്നങ്ങൾ.
ഭക്ഷ്യ വ്യവസായരംഗത്ത് 40 വർഷമായി പ്രവർത്തിക്കുന്ന അമാൽഗം സമുദ്രോത്പന്ന, സുഗന്ധവ്യഞ്ജന കയറ്റുമതിരംഗത്തെ മുൻനിരക്കാരാണ്. 1977 ൽ സ്ഥാപിതമായ അമാൽഗം ഇന്ത്യയിലെ പ്രധാന സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനവുമാണ്.