mntr
ദുരിതാശ്വാസ നിധിയിലേക്ക് കുരുന്നുകളുടെ കൈത്താങ്ങ്

കൂത്താട്ടുകുളം: പ്രളയവും ഉരുൾപൊട്ടലും തകർത്ത കേരളത്തെ കരകയറ്റാൻ മണ്ണത്തൂർ ഗവ.എൽ.പി.സ്കൂളിലെ കുരുന്നുകളുടെ കൈത്താങ്ങ്.ഭഗത് ചിറപ്പുറം ആദ്യ സംഭാവന നൽകി.

ഹെഡ്മാസ്റ്റർ കെ.ജയകുമാർ, ബോബി ജോയി, പി.കെ.വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.

സ്കൂൾ അടക്കുന്ന ദിവസം വരെ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ രക്ഷിതാക്കൾക്കും നാട്ടുകാർക്കും സംഭാവനകൾ ഇടാം.