കിഴക്കമ്പലം: ഇന്നലെ, കെ.കെ ബസോടിയത് ടിക്കറ്റില്ലാതെ. അങ്കമാലിയി​ലുണ്ടായ വാഹനാപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ജയ് ഭാരത് കോളേജിലെ വിദ്യാർത്ഥി സിറിൽ ബാബുവിൻെറ ചികിത്സ സഹായത്തിനു വേണ്ടിയായിരുന്നു ഓട്ടം. പെരുമ്പാവൂർ തൃപ്പൂണിത്തുറ റൂട്ടിൽ ഓടുന്ന ബസ് . ഒറ്റ ദിവസത്തെ ഓട്ടത്തിൽ ബക്കറ്റി​ൽ സ്വരൂപിച്ചത് 14000 രൂപ.അമ്പലമേട് എസ്. ഐ ഷബാബ് കെ. കാസിമിൻെറ സാന്നിദ്ധ്യത്തിൽ ബസ് പ്രതിനിധികളായ കെ.കെ കാസിം, കെ.കെ ഷിജാസ് എന്നിവർ വിദ്യാർത്ഥിയുടെ ബന്ധുക്കൾക്ക് തുകകൈമാറി.