ആലുവ: കൊച്ചിൻ ബാങ്ക് ജംഗ്ഷനിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടർന്ന് യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ച് പി.ഡബ്ല്യു.ഡി അസി.എക്‌സിക്യുട്ടിവ് എൻജിനിയറെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ബി.ജെ.പി ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ഹരിദാസ്, വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാർ, യുവമോർച്ച സംസ്ഥാന സമിതി അംഗം രാജീവ് മുതിരക്കാട് സാലിമോൻ, പി.കൃഷ്ണദാസ്, ശ്രീകുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ബി.ജെ.പി സമരത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയും സമാന വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചു.