മൂവാറ്റുപുഴ: മാറാടി വനിതാ ബാങ്കിൽ ഓൺലൈൻ ഇടപാടുകൾ സാദ്ധ്യമാക്കുന്ന നെഫ്റ്റ് സംവിധാനം നിലവിൽ വന്നു. ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് ലീലാകുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത ശിവൻ, വൈസ് പ്രസിഡണ്ട് കെ യു ബേബി, അംഗങ്ങളായ വത്സല ബിന്ദുക്കുട്ടൻ, ബാബു തട്ടാർകുന്നേൽ, ബിന്ദു ബേബി ,ബാങ്ക് സെക്രട്ടറി ശ്രീവിദ്യ ,എം.പി.ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. നെഫ്റ്റ് സംവിധാനം മുഖേന ഇടപാടുകാർക്ക് ബാങ്കിൽ നേരിട്ട് എത്താതെ പണം നിക്ഷേപവും പിൻവലിക്കലും നടത്തുവാൻ സാധിക്കും. ഈ വർഷത്തെ മികച്ച വനിതാ ബാങ്കിനുള്ള സംസ്ഥാന സർക്കാർ അവാർഡ്മാറാടി വനിതാ ബാങ്ക് നേടിയിരുന്നു.