കൊച്ചി: ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിൽ ചേരാനല്ലൂർ പഞ്ചായത്തിൽ
നിർമ്മിക്കുന്ന ഏഴു വീടുകളുടെ ശിലാസ്ഥാപനം നടന്നു. റോട്ടറി ക്‌ളബ് ഒഫ് കൊച്ചിൻ മിഡ്ടൗണാണ് വീടുകളുടെ സ്‌പോൺസർ.
തണൽ ഭവന പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന വീടുകളുടെ എണ്ണം ഇതോടെ 41 ആയി. 25 വീടുകൾ കൈമാറിയതായി ഹൈബി പറഞ്ഞു. ചേരാനല്ലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 2018 ലെ പ്രളയത്തിൽ തകർന്ന വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. ഡിസ്ട്രിക് റോട്ടറി ചെയർമാൻ ആർ. ജയശങ്കർ, റോട്ടറി കൊച്ചിൻ മിഡ്ടൗൺ ഭാരവാഹികളായ അനിൽ വർമ്മ, വിജു എബ്രഹാം, രാഹുൽ മാമ്മൻ, ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സി.കെ. രാജു, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർ വിൻസി ഡേറിസ്, മെമ്പർമാരായ കെ.ജി. രാജേഷ്, ബെന്നി ഫ്രാൻസിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.