പനങ്ങാട്.കുമ്പളം ഗ്രാമപഞ്ചായത്തിൽ യു.ഡി.ഫ്. അംഗങ്ങളുടെ ബഹിഷ്കരണവും റോഡിൽ യാചനസമരവും നടത്തി. യു.ഡി.ഫിന്റെ പഞ്ചായത്ത് ഭരണക്കാലത്ത് യാതൊരു വിധ ഫണ്ടുകളും അനുവദിക്കാത്ത എം.എൽ.എ, ഇടത് പക്ഷഭരണ കാലത്ത് എൽ.ഡി.ഫ്.അംഗങ്ങളുടെ വാർഡിൽ മാത്രം ഹാർബർ എൻജിനീയറിംഗ് ഫണ്ട് അനുവദിച്ചു.ഈ കാരണത്തിൽ പ്രതിഷേധിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോർജ്ജിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കാവാടത്തിൽ യാചനസമരം നടത്തി.മുൻവൈസ് പ്രസിഡന്റ് ശ്രീജിത്ത് പാറക്കാടൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ മിനിപ്രകാശൻ,റസീനസലാം,മെമ്പർമാരായഷീജ പ്രസാദ്,രാജേശ്വരിസത്യൻ,കോൺഗ്രസ് നേതാക്കളായ എൻ.എം.ഫൈസൽ,തമ്പി കൊമരോത്ത്,ജാൻസൺ ജോസ്,സോണി ഫ്രാൻസിസ്, ജോസ്,സലാം,സിദ്ധീഖ് മാടവന,സലീം,നരേന്ദ്രൻ, സെനൻ ആന്റണി എന്നിവർ പ്രസംഗിച്ചു.