periyar
പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

ആലുവ: രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ പെരിയാറിലെ ജലനിരപ്പ് വർദ്ധിച്ചു. ശിവരാത്രി മണപ്പുറത്തെ നദിയോട് ചേർന്നുള്ള ഭാഗങ്ങൾ മുങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ ആലുവ മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിലും വെള്ളം കയറിയിട്ടുണ്ട്. രണ്ട് അടി കൂടി ജലനിരപ്പ് ഉയർന്നാൽ ആറാട്ട് നടക്കും. പെരിയാറിന് നടുവിലെ ചെറു മണൽതിട്ടയായ പരുന്തുറാഞ്ചി മണപ്പുറം പൂർണമായും മുങ്ങി.
കിഴക്കൻ മേഖലയിലും മഴ കനത്തതോടെ അതിശക്തമായ നീരൊഴുക്കാണ് പുഴയിൽ അനുഭവപ്പെടുന്നത്. രണ്ട് ദിവസത്തെ മഴയിൽ പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയർന്നത് തീരദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.