കൊച്ചി : വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഒത്തുചേർന്ന് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിന്റെ എറണാകുളം ജില്ലാ സംഘാടക സമിതി രൂപീകരണ കൺവൻഷൻ നാളെ (ഞായറാഴ്ച) ഉച്ചക്ക് 2ന് എറണാകുളം കൊച്ചിൻ ടൂറിസ്റ്റ് ഹോമിൽ നടക്കും.

എഴുത്തുകാരനും ചിന്തകനുമായ കെ.കെ. കൊച്ച് ഉദ്ഘാടനം ചെയ്യും. കെ.വി.ഭദ്രകുമാരി അദ്ധ്യക്ഷത വഹിക്കും. സണ്ണി എം.കപിക്കാട് ആമുഖ പ്രഭാഷണവും സമീപനരേഖ അവതരണവും നടത്തും. സി.ആർ. നീലകണ്ഠൻ, ഫാ. അഗസ്റ്റിൻ വട്ടോളി, പി.പി. രാജൻ (ശ്രീനാരായണ സേവ സമിതി), ഷാജി ജോർജ് (കെ.എൽ.ആർ.സി.സി), ഡോ. കെ. ശ്രീകുമാർ, അംബിക, ടി.ടി. വിശ്വംഭരൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും.