വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തും പള്ളിപ്പുറം കൃഷിഭവനും ചേർന്ന് തുറക്കുന്ന വിഷരഹിത പച്ചക്കറി, നാടൻ പഴം വിപണി ഇന്ന് മുതൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കും. ബ്ലോക്കുതല വിപണി പള്ളിപ്പുറം സിദ്ധ ആശുപത്രി വളപ്പിൽ രാവിലെ 8.30ന് എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം പഞ്ചായത്തിന് സമീപം കൃഷിഭവൻ വിപണി രാവിലെ 9ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യും. രണ്ടിടത്തും പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ കർഷകർക്ക് പൊതുവിപണിയിൽ നിന്ന് ലഭിക്കുന്ന വിലയേക്കാൾ പത്തുശതമാനം അധികം വില നൽകിയാണ് വാങ്ങുന്നത്. വില്പന നടത്തുന്നത് വിപണിവിലയിൽ നിന്ന് 30 ശതമാനം കുറച്ചാണ്.