bank
തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബാബു ബേബി നിർവഹിക്കുന്നു. കെ.എൻ. ജയപ്രകാശ് സമീപം

മൂവാറ്റുപുഴ: തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് സഹകരണ ഓണം വിപണിയുടെ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ബാബു ബേബി ആദ്യ വില്പന നടത്തി. ബാങ്ക് ഡയറക്ടർ കെ.എൻ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ അനീഷ് വി.ഗോപാൽ, അനിൽ വർഗീസ്, ബേസിൽ.സി.ബേബി, കെ.കെ. രാധാകൃഷ്ണൻ, എ.എ. അനിൽ എന്നിവർ പങ്കെടുത്തു. കൺസ്യൂമർഫെഡ് സബ്സിഡി നിരക്കിൽ നൽകുന്ന 10 ഇനം നിത്യോപയോഗ സാധനങ്ങൾ 525 രൂപ നിരക്കിൽ ഒരു കിറ്റായിട്ടാണ് വിതരണം ചെയ്യുന്നത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സഹകരണ വിപണി തുടരും. തിങ്കളാഴ്ച പച്ചക്കറികൾ മാത്രമാണ് ഉണ്ടാവുക. ഒരു ദിവസം പരമാവധി 250 പേർക്കാണ് കിറ്റ് നൽകുന്നത്.