മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഒണം വിപണിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സിജു ആദ്യ വില്പന നടത്തി. ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പുഷ്പ ശ്രീധരൻ, ഇ.എ. ഹരിദാസ്, ജിബി ഷാനവാസ്, പി.എ. ബിജു, ബാങ്ക് സെക്രട്ടറി ബി . ജീവൻ എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് സബ്സിഡി നിരക്കിൽ നൽകുന്ന 11 ഇനം നിത്യോപയോഗ സാധനങ്ങൾ ഒരു കിറ്റായിട്ടാണ് വിതരണം ചെയ്യുന്നത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സഹകരണ വിപണി തുടരും. തിങ്കളാഴ്ച പച്ചക്കറികൾ മാത്രമാണ് ഉണ്ടാവുക.