bank
മൂവാറ്റുപുഴ കാർഷീക സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്ന ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ബാബു ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. ഭരണസമതി അംഗങ്ങളായ കെ.എം. സീതി, പി.എം. സലിം, കെ.യു. പ്രസാദ്, പി.കെ. രവി, മറിയംബീവി, ബാങ്ക് സെക്രട്ടറി പത്മകുമാരി എന്നിവർ സംസാരിച്ചു.