bank
മൂവാറ്റുപുഴ ഗവണ്മെന്റ് സർവ്വന്റ്സ് സൊസെെറ്റിയുടെ നേതൃത്വത്തിലുള്ള ഓണം വിപണിയുടെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ബെന്നി തോമസ് നിർവ്വഹിക്കുന്നു. ബിനിപോൾ, ടി.എം.സജീവ്, എസ്..കെ.എം. ബഷീർ, കെ.കെ.പുഷ്പ, വി.കെ. വിജയൻ എന്നിവർ സമീപം

മൂവാറ്റുപുഴ: ഓണത്തിന് നിത്യോപയോഗ സാധനങ്ങൾ മിതമായ വിലക്ക് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മൂവാറ്റുപുഴ ഗവണ്മെന്റ് സർവന്റ്സ് സൊസെെറ്റിയുടെ ഓണം ഫെയറിന് തുടക്കമായി. അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, വൻപയർ, ഉഴുന്ന്, മല്ലി, ശർക്കര, സാമ്പാർ പൊടി,പായസ കിറ്റ്, ഉപ്പ് ഉൾപ്പടെ 900 രൂപയുടെ സാധനങ്ങൾ 520 രൂപക്ക് സബ് സിഡി നിരക്കിലാണ് സംഘത്തിൽ നിന്നും നൽകുന്നത്. അരമനപടിയിലെ സംഘം ബിൽ‌ഡിംഗിൽ ആരംഭിച്ച ഓണ വിപണിയുടെ ഉദ്ഘാടനം പ്രസിഡന്റ് ബെന്നി തോമസ് നിർവ്വഹിച്ചു. ഭരണ സമതി അംഗങ്ങളായ അബുബക്കർ സി.കെ, എസ്.കെ.എം. ബഷീർ, കുഞ്ഞുമെെതീൻ എം.എം, പുഷ്പ കെ.കെ, ബിനിപോൾ, പ്രൻസ് രാധാകൃഷ്ണൻ, മനീഷ് എ.എം, സാജു പി.കെ, മുൻ പ്രസിഡന്റ് ടി.എം. സജീവ്, സംഘം സെക്രട്ടറി വി.കെ. വിജയൻ എന്നിവർസംസാരിച്ചു.