കൊച്ചി: എം.ജി സർവകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയ ജയമോൾ എസ്. കാലടി ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ജനറൽ വിഭാഗം അദ്ധ്യാപികയാണ്. ശ്രീനാരായണവിജയമെന്ന സംസ്കൃത മഹാകാവ്യത്തെ അവലംബിച്ച് നടത്തിയ പഠനത്തിലാണ് ഡോക്ടറേറ്റ്. പത്തനാപുരം മഞ്ചള്ളൂരിൽ പരേതനായ കെ. കുട്ടപ്പനാചാരിയുടെയും സരസമ്മയുടെയും മകളും സംസ്കൃത പണ്ഡിതൻ രമേഷ് കൈതപ്രത്തിന്റെ ഭാര്യയുമാണ്.