കൊച്ചി: ബി.ഡി.ജെ.എസ് കലൂർ ഏരിയാ കമ്മിറ്റി ആസാദ് റോഡിലെ ഗുരുദേവ ക്ഷേത്രത്തിൽ പൊന്നോണസംഗമം സംഘടിപ്പിച്ചു. എറണാകുളം മണ്ഡലം പ്രഡിഡന്റ് കെ.കെ.പീതാംബരൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് കെ.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, വൈസ് പ്രസിഡന്റ് മിനി കിഷോർകുമാർ, ബി.ഡി.ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി എം.ബി. ജയഷൂർ, വിജയൻ നെരിശാന്തറ പി.എൻ. ജഗദീശൻ, സുനിൽ പുളിക്കൽ എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് പി.ഐ. തമ്പി അരിയും വനിതാസംഘം പ്രസിഡന്റ് പത്മാക്ഷി ഷൺമാധരൻ ഓണക്കോടിയും വനിതാസംഘം സെക്രട്ടറി സുജാത സത്യൻ പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.