മൂവാറ്റുപുഴ : ഓണം , മുഹറം അവധി ദിവസങ്ങളിൽ മൂവാറ്റുപുഴ താലൂക്ക് പരിധിയിൽ അനധികൃതമായി നെൽവയൽ നികത്തൽ, മണൽ, പാറ, മണ്ണ് എന്നിവയുടെ ഖനനം തടയുന്നതിന് മൂവാറ്റുപുഴ താലൂക്കിൽ കൺട്രോൾ റൂം തുറന്നു. പ്രത്യേക നിരീക്ഷണത്തിനായി സ്ക്ക്വാഡും രൂപികരിച്ചിട്ടുണ്ട്. അനധികൃതമായി എവിടെയെങ്കിലും നെൽവയൽ നികത്തൽ, മണൽ, പാറ, മണ്ണ് എന്നിവയുടെ ഖനനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 0485- 2183773 വിളിച്ചറിയിക്കണമെന്ന് തഹസിൽദാർ അറിയിച്ചു.