കൊച്ചി: പ്രളയ ബാധിതരെ പുനരധിവാസത്തിന് പണം കണ്ടെത്താൻ കലാപരിപാടികളൊരുക്കി വേൾഡ് ഒഫ് വിസിലേഴ്സ് അസോസിയേഷൻ . ഇന്ന് (ശനി) ഉച്ചക്കഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ ഹെെക്കോർട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് സ്നേഹ സമീരം എന്ന പേരിട്ടിരിക്കുന്ന കലാപരിപാടി അരങ്ങേറും. ഇതിൽ നിന്നു കിട്ടുന്ന മുഴുഴൻ തുകയും പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർക്ക് അവരുടെ ജീവിതം തിരിച്ചു പിടിക്കാനുള്ള പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് സെക്രട്ടറി എം.കെ ബിജോയി പറഞ്ഞു.