പറവൂർ : കളമശേരി നിയോജക മണ്ഡലത്തിൽ സിവിൽ സപ്ലൈസിന്റെ ആഭിമുഖ്യത്തിൽ നീറിക്കോട് മാവേലിസ്റ്റോറിന് കീഴിൽ ഓണച്ചന്ത ആരംഭിച്ചു. വി.കെ. ഇബ്രാംഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.ബി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. നസീർ, എൻ.എ. ബാബു, മീന മേനോൻ, കെ.എ. റിയാസ് തുടങ്ങിയവർ സംസാരിച്ചു.