guru-vahanam-
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ ഗുരുവന്ദനം ചടങ്ങിൽ എസ്.എൻ.എൽ.പി സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപിക ചന്ദ്രമതിയെ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ആദരിക്കുന്നു.

പറവൂർ : കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ 71 -ാം മത് വാർഷികാഘോഷത്തിന് ഗുരുവന്ദനത്തോടെ തുടക്കമായി. ദീർഘകാലത്തെ അദ്ധ്യാപനത്തിന് ശേഷം വിരമിച്ച നാട്ടിലെ അദ്ധ്യാപകരെ വീടുകളിലെത്തി ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. എസ്.എൻ. എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപകൻ എം.വി. ഉദയൻ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ ചന്ദ്രമതി, കെ.പി. ഗീത, പുരുഷോത്തമ പണിക്കർ, ശ്രീലത, ഓമന,വിജയലക്ഷ്മി, ദമയന്തി, ഷെർലി, മേരി, ആനി എന്നിവരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ, കെ.എ. അഖിൽ, കെ.ബി. ശ്രീജിത്ത്, എം.കെ. ശശി, ആര്യനന്ദ, മിന്നു, ദേവീകൃഷ്ണ, ഹരിത തുടങ്ങിയവർ പങ്കെടുത്തു.