മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ വാർഷീക പൊതുയോഗം 8ന് രാവിലെ 10.30ന് ശാഖ മന്ദിരത്തിൽ ആരംഭിക്കും. ദീപാർപ്പണം ഗുരുസ്മരണഎന്നിവയ്ക്ക് ശേഷം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ യോഗം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.എസ്.ഷാജി അദ്ധ്യക്ഷത വഹിക്കും. ശാഖ വെെസ് പ്രസിഡന്റ് അഡ്വ. ദിലീപ് കല്ലാർ സ്വാഗതം പറയും . യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവ്വഹിക്കും. ശാഖ സെക്രട്ടറി എം.എസ്. ഷാജി വരവ് ചെലവ് കണക്കും ബാക്കി പത്രവും അവതരിപ്പിക്കും. യൂണിയൻ കൗൺസിലർ എ.എസ്. പ്രതാപ ചന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മറ്റിഅംഗം എം.എസ്. വിൽസൻ , ശാഖ അംഗങ്ങളായ എം.എൻ. സജി, എം.കെ.ബാബു, അനുസോമൻ, എം.എൻ. മനോജ്, സീമ അശോകൻ, ജയകുമാർ, എസ്. വിനോദ്, ആർ.സി.സന്തോഷ്, ഷീജ സന്തോഷ്, എം.എസ് . ജിജീഷ്, എം.ആർ. സമജ് എന്നിവർ സംസാരിക്കും.