thykoodam
മെട്രോ തൈക്കൂടം സ്റ്റേഷൻ പരിസരത്തിന്റെ വികനസത്തിന് തൈക്കൂടം വാസികൾ കെ.എം.ആർ.എൽ എം.ഡി മുഹമ്മദ് ഹനിഷുമായി ചർച്ച നടത്തുന്നു

കൊച്ചി : കൊച്ചി കോർപ്പറേഷന്റെ നിയന്ത്രണത്തിൽ തൈക്കൂട്ടത്ത് മുമ്പുണ്ടായിരുന്ന കുന്നാറ പാർക്ക് കൊച്ചി മെട്രോ നവീകരിക്കും. മെട്രോ നിർമ്മാണത്തിന് സ്ഥലമെടുത്തപ്പോൾ ഇല്ലാതായ പാർക്ക് വീണ്ടും നിർമ്മിക്കുമെന്ന് മെട്രോ മാനേജിംഗ് ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷ് പ്രദേശവാസികൾക്ക് ഉറപ്പുനൽകി. മെട്രോനിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ പാർക്ക് വീണ്ടും നിർമ്മിക്കും. തൈക്കൂടത്തെ റോഡിന്റെ ഇരുവശങ്ങളിലെയും മീഡിയനുകളും ചർച്ച് റോഡിന്റെ വെൽമൗത്ത്, കാനയുടെ മാൻഹോളുകൾ, നടപ്പാത എന്നിവയും നിർമ്മിക്കും.

മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കൗൺസിലർ ഷൈൻ, പൗരാവലി കൺവീനർ സേവ്യർ പി. ആന്റണി, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.