പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വാഴവിത്ത് വിതരണം ചെയ്തു.വാഴ ഗവേഷണ കേന്ദ്രത്തിൽനിന്നും കൊണ്ടുവന്ന ടിഷ്യുകൾച്ചർ വാഴ വിത്തുകളാണ് വിതരണം ചെയ്തത്.ബാങ്ക് കെട്ടിടത്തിൽ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡന്റ് ആർ. എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുൻ എം. എൽ. എ സാജുപോൾ,രായമംഗലം പഞ്ചായത്ത് അംഗങ്ങളായ ശോഭന ഉണ്ണി, ഷൈബി രാജൻ,ബാങ്ക് ഭരണസമിതി അംഗം, കെ. സി. സത്യൻ,കൃഷി അസിസ്റ്റന്റ് റഷീദ്,പി. കെ. പി. നായർ,ഇ. വി. ജോർജ് എന്നിവർ പ്രസംഗിച്ചു.