കൊച്ചി: പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ആശ്വാസം എത്തിച്ച് എച്ച്.ഒ.ജി എറണാകുളം ചാപ്റ്റർ സെെക്കിളുകൾ വിതരണം ചെയ്യുന്നു. കുണ്ടന്നൂരിലെ ഹാർലി ഡേവിസൺ ഷോറൂമായ സ്പെെസ് കോസ്റ്റിൽ ഇന്ന് ഉച്ചക്കഴിഞ്ഞ് 3 ന് നടക്കുന്ന ചടങ്ങിൽ 63 സ്കൂൾ കുട്ടികൾക്ക് സെെക്കിൾ നൽകും. കുട്ടികൾ സർക്കാർ സ്കൂളുകളിൽ നിന്നുള്ളവരും,ബസ് ചാർജ് നൽകി സ്കൂളുകളിൽ എത്താൻ നിർവാഹമില്ലാത്തവരുമാണ്.സെെക്കിളുകൾ ലഭിക്കുന്നവരിൽ 37 പേർ പെൺകുട്ടികളാണ്. കുട്ടികൾക്കൊപ്പം മാതാപിതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഹെെബി ഈഡൻ എം.പി. മുഖ്യാതിഥിയാകും.