sngist-paravur
അദ്ധാപകദിനത്തിൽ ആദരിച്ച എസ്.എൻ ജിസ്റ്റിലെ അദ്ധ്യാപകർ

പറവൂർ : അദ്ധ്യാപക ദിനത്തിൽ മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിദ്യാർത്ഥികളുടെ ഗാലപ്പ്പോളിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ആറ് അദ്ധ്യാപകരെ ആദരിച്ചു. ടി.ആർ. അയന, പ്രൊഫ. ജോൺ ജെ. പാലയ്കപ്പിള്ളി, ജിബിൻ ജോർജ്, ആർലിൻ കെ. മാത്യു. ഫെൽമ ജോർജ്, എസ്.എസ്. സ്റ്റാലിൻ, സി.ജെ. കൃഷ്ണ എന്നിവരെയാണ് ആദരിച്ചത്. വിദ്യാർത്ഥികളുടെ പ്രബന്ധാവതരണവും നടന്നു. പ്രിൻസിപ്പൽ ഡോ. എം. ശിവാനന്ദൻ, ഡയറക്ടർ ഡോ. പ്രദീപൻ എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.