കൊച്ചി: കണയന്നൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ഒക്‌ടോബർ 12 ന് നാഷണൽ ലോക് അദാലത്ത് നടത്തും. കോടതികളിൽ നിലവിലുള്ള കേസുകൾ കൂടാതെ ജനങ്ങൾ നേരിട്ടു നൽകിയ പരാതികളും പരിഗണിക്കും. ബാങ്ക്, വൈദ്യുതി, റവന്യൂ, വെള്ളക്കരം, ടെലഫോൺ കമ്പനികൾ കിട്ടാനുള്ള കുടിശ്ശിക തുകകൾക്ക് റവന്യൂ റിക്കവറി പോലുള്ള നിയമ നടപടികൾ തുടങ്ങും മുമ്പ് ഇളവുകളോടെ തീർപ്പാക്കാൻ അദാലത്തിൽ അവസരമുണ്ടാകും. കോടതികളിൽ നിലവിലിരിക്കുന്ന കേസുകൾ വാദികൾക്കും പ്രതികൾക്കും ഗുണകരമായ രീതിയിൽ ഒത്തുതീർപ്പാക്കാം. കൂടുതൽ വിവരങ്ങൾക്ക് കലൂർ ജില്ലാ കോടതി അനക്‌സിൽ സ്ഥിതി ചെയ്യുന്ന കണയന്നൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം.ഫോൺ നമ്പർ- 0484-2346264.