കൊച്ചി: ലോക ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ഇന്ന് വൈകിട്ട് 3 മുതൽ 7.30 വരെ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ ബോധവത്‌ക്കരണ പരിപാടി നടത്തും. വിമുക്തിയും ചൈത്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലി ഉദ്ഘാടനം ചെയ്യും. എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.ടെനിമോൻ പങ്കെടുക്കും.