മൂവാറ്റുപുഴ: കാമറ വാങ്ങുന്നതിനായിപണക്കുടുക്കയിൽ സ്വരൂപിച്ച തന്റെ സ്വകാര്യ സമ്പാദ്യം അതുല്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സ്ക്കൂളിലെ അദ്ധ്യാപകരായ എം.കെ. ജോർജ്ജ്, പി.ശ്രീറാം, എന്നിവർ അതുല്യയുടെ ആഗ്രഹത്തിന് പിന്തുണനൽകി.
പാമ്പാക്കുട എം.ടി.എം ഹയർസെക്കൻഡറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അതുല്യ ബാബു മേമുറി ശ്രീനികേതനിൽ സുരേഷ് ബാബുവിന്റെയും കെ.എസ്.ആർ.ടി.സി പിറവം ഡിപ്പോയിലെ ഉദ്യോഗസ്ഥയായ രജനിയുടേയും മകളാണ്. സംഗീതം ചിത്രകല, നൃത്തം തുടങ്ങിയവയിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള അതുല്യ സ്ക്കൂളിലെ എൻ സി സി യൂണിറ്റിലെ അംഗം കൂടിയാണ്. സകൂ്ൾ അസംബ്ലിയിൽ അതുല്യയുടെ പണകുടുക്ക മൂവാറ്റുപുഴ തഹസിൽദാർപി.എസ്. മധുസൂദനൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ബിൻസി എൽദോ അദ്ധ്യക്ഷത വഹിച്ചു. വെെസ് പ്രിൻസിപ്പാൾ ഷെറീന മാത്യു സ്വാഗതം പറഞ്ഞു. മാനേജ് മെന്റ് പ്രതിനിധി റോയി പുത്തൂരാൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എം.കെ. ജോസ് , ഹെഡ് മിസ്ട്രസ് ബിന്ദു ജിബി, അദ്ധ്യാപകരായ എ.കെ. ജോർജ്ജ്, പി.ശ്രീറാം സംസാരിച്ചു.