പറവൂർ : പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ജയന്തി ആഘോഷങ്ങൾ ഭക്തിസാന്ദ്രമാക്കി ദിവ്യജ്യോതി പര്യടനം പൂർത്തിയായി. യൂണിയന്റെ കീഴിലുള്ള 72 ശാഖായോഗങ്ങളിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായാണ് ദിവ്യജ്യോതി പര്യടനം നടന്നത്. ശാഖാ കേന്ദ്രങ്ങൾ, കുടുംബ യൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ്, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളടക്കം നൂറുകണക്കിന് കേന്ദ്രങ്ങളിൽ ദിവ്യജ്യോതിയെ സ്വീകരിച്ചു. ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന്നും പകർന്നെടുത്ത ദിവ്യജ്യോതി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് പര്യടനം. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ ദിവ്യജ്യോതിയെ അനുഗമിച്ചു. ദിവ്യജ്യോതി പര്യടനം കരിമ്പാടം ശാഖയിൽ സമ്മേളനത്തോടെ സമാപിച്ചു.