cpi
ഇ.എ.കുമാരന്‍.......

മൂവാറ്റുപുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മൂവാറ്റുപുഴ നഗരസഭയുടെ പ്രഥമ ചെയർമാനുമായിരുന്ന എൻ.പരമേശ്വരൻ നായരുടെ സ്മരണാർത്ഥം എൻ.പരമേശ്വരൻ നായർ ട്രസ്റ്റ് ഏർപ്പെടുത്തിയഎൻ.പരമേശ്വരൻ നായർ പുരസ്‌കാരത്തിന് സി.പി.ഐ മുൻജില്ലാ സെക്രട്ടറിയും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും, പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ ഇ.എ.കുമാരൻ അർഹനായി. മുൻവ്യവസായ വകുപ്പ് മന്ത്രി ടി.വി.തോമസിന്റെപ്രൈവറ്റ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. വ്യവസായ രംഗത്ത് നൂതനങ്ങളായ യന്ത്രങ്ങൾ കൊണ്ട് വരുന്നതിൽ നിർണ്ണായക തീരുമാനങ്ങളെടുക്കാൻ പരമേശ്വരൻ നായർ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. 9ന് മൂവാറ്റുപുഴയിൽ നടക്കുന്ന ചടങ്ങിൽ കേരള സർക്കാർ ചീഫ് വിപ്പ് കെ.രാജൻ അവാർഡ് സമ്മാനിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എൻ.അരുണും, കൺവീനർ ടി.എം.ഹാരീസും അറിയിച്ചു.