മൂവാറ്റുപുഴ: കാലവർഷത്തെ തുടർന്ന് പ്രളയം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലെ മുൻഗണന, പൊതുവിഭാഗം(സബ്‌സിഡി) പൊതുവിഭാഗം (നോൺ സബ്‌സിഡി) എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് സെപ്തംബറി​ലെറേഷൻ വിഹിതം സൗജന്യമായി നൽകുവാൻ സർക്കാർ തീരുമാനിച്ചു മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം, മാറാടി, ആവോലി, മൂവാറ്റുപുഴ, ഏനാനല്ലൂർ, മഞ്ഞള്ളൂർ, വാളകം, തിരുമാറാടി, മേമുറി, പിറവം എന്നീ വില്ലേജുകളിൽ പ്രവർത്തിക്കുന്ന റേഷൻ ഡിപ്പോകളിൽ രജിസ്റ്റർ ചെയ്ത മേൽ വിഭാഗത്തിലെ കാർഡ് ഉടമകൾക്ക് റേഷൻ സൗജന്യമായി ലഭിക്കുമെന്ന് മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.