കോതമംഗലം: സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ പൊതുവിതരണ കേന്ദ്രം തുറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻപറഞ്ഞു.നേര്യമംഗലത്ത് സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി . സംസ്ഥാനത്ത് അരിയുടെ വില ഓണം കഴിഞ്ഞ് കുറയുമെന്നും ആന്ധ്ര അരി ലോബിയുടെ മുന്നിൽ മുട്ട് മടക്കില്ലെന്നും മന്ത്രി പറഞ്ഞു. ബഹുരാഷ്ട്ര കുത്തകകളും സ്വകാര്യ കമ്പനികളും ചേർന്ന് ചെറുകിട വ്യാപാരികളെ തകർക്കാൻ നടത്തുന്ന ശ്രമം അനുവദിക്കിലെന്നുംം മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കളോടെപ്പം ഗൃഹോപകരണങ്ങളും സപ്ലൈകൊയുടെ വിതരണ കേന്ദ്രം വഴി ജനങ്ങളിൽ എത്തിക്കാനുള്ള നടപടി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു താ ലുക്കിൽ ചെറുവട്ടൂരിലും സൂപ്പർ മാർക്കറ്റ് ഉടൻ ആരംഭിക്കും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ആൻറണി ജോൺ എം എൽ എ യുടെ അഭ്യർത്ഥന മാനിച്ചാണ് ഇക്കാര്യം മന്ത്രി ചടങ്ങിൽ തന്നെ പ്രഖ്യാപിച്ചത് .റഷീദ സലീം, ബീന ബെന്നി, സൗമ്യ ശശി, ശാന്തമ്മ പയസ്, സലിൻ ജോൺ, പി റ്റി സുരജ് ,ഇ.എച്ച് ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.