police
കുന്നത്തുനാട് സ്റ്റേഷനിൽ സി.ഐ വി.ടി ഷാജൻകുട്ടി​കൾക്ക് മറുപടി​ നൽകുന്നു

കോലഞ്ചേരി: കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ സൗഹൃദ സന്ദർശനത്തിനെത്തിയ കുട്ടി കൂട്ടങ്ങൾക്ക് ഒരു ലാത്തി വേണം. കൂടെ ഒരു തോക്കും.സി.ഐ വി.ടി ഷാജനോടാണ് ആവശ്യമുന്നയി​ച്ചത് , കിഴക്കമ്പലം സെന്റ് ആൻറണീസ് പബ്ലിക് സ്‌കൂളിലെ യു.കെ.ജി കുട്ടികൾ പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയതാണ്.ലാത്തിയുടെയും തോക്കിന്റെയും ഉപയോഗം സി.ഐ പറഞ്ഞപ്പോൾ ചെറിയ തോക്കു കണ്ടാൽ പോരാ വലുതു തന്നെ കാണണമെന്നായികുട്ടി​കൾ. സ്റ്റേഷനിലെ റൈഫിൾ കാണിച്ച് ഉപയോഗവും വിവരിച്ചപ്പോഴാണ് സംശയം തീർന്നത്. തോക്കും തൊപ്പിയും ലാത്തിയുമൊക്കെ അടുത്തുകണ്ടതോടെ കുട്ടികൾ ആവേശത്തിലായി. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പൊലീസ് ലോക്കപ്പും കൈവിലങ്ങും കണ്ടപ്പോൾ കള്ളനെ കാണണമെന്ന് കുട്ടി​കൾക്ക് ആഗ്രഹം .കള്ളന്മാരെ പിടിച്ചിട്ടില്ലെന്നറിയിച്ചതോടെയാണ് ചോദ്യ ശരങ്ങൾക്ക് അയവ് വന്നത്. എസ്.ഐ കെ.ടി ഷൈജനുംസഹപ്രവർത്തകരും ചേർന്ന് മിഠായി നൽകിയാണ് കുട്ടികളെ സ്​റ്റേഷനിലേക്ക് സ്വീകരിച്ചത്. സ്‌​റ്റേഷനിലുള്ളവരുടെ തസ്തികളും ജോലിയും പരിചയപ്പെടുത്തിയാണ് സി.ഐ സംസാരം തുടങ്ങിയത്. ഒരു മണിക്കൂർ സ്റ്റേഷനിൽ ചെലവഴിച്ച് ഇറങ്ങുമ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം . പ്രിൻസിപ്പൽ സിസ്റ്റർ ജോയും മറ്റ് അദ്ധ്യാപകരും ഉൾപ്പെടെ 90 കുട്ടികളാണ് സ്റ്റേഷനിലെത്തിയത്.