പിറവം : തോട്ടറ പുഞ്ചയിൽ നവംബറിൽ പുഞ്ചകൃഷിയിറക്കാൻ അനൂപ് ജേക്കബ് എം.എൽ.എ. വിളിച്ചു ചേർത്ത കർഷകരുടെയും, വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിൽ തീരുമാനിച്ചു സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ തോട്ടറ പുഞ്ചകർഷക ഏകോപന സമിതി കൃഷിയിറക്കും.
തരിശുകിടക്കുന്ന പാടശേഖരങ്ങൾ ഏറ്റെടുത്ത് സ്വയം സഹായ സംഘങ്ങളെ ഏൽപ്പിക്കുവാനും ഐ.ഒ.സി നൽകിയിരിക്കുന്ന സി.ആർ.എസ് ഫണ്ട് ഉപയോഗിച്ച് മനക്കത്താഴത്തും, ഒലിപ്പുറത്തും, കൈപ്പട്ടൂർ പാടശേഖരത്തിലും ഓട്ടോമാറ്റിക്ക് ഷട്ടർ സ്ഥാപിക്കുന്നതിനും അവലോകനയോഗം തീരുമാനിച്ചു.പുലിമുഖത്ത് ഓട്ടോമാറ്റിക് ഷട്ടർ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് പിറവം വൈക്കം എം .എൽ .എ മാർ സംയുക്തമായി കണ്ടെത്തും. ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, വെള്ളൂർ ഗ്രാമപഞ്ചായത്തുകളിലാണ് തോട്ടറ പുഞ്ച സ്ഥിതി ചെയ്യുന്നത്.നവംബറിൽ കൃഷിയിറക്കാൻ കഴിഞ്ഞാൽ കാലവർഷത്തിന്റെ ഭീഷണി ഒഴിവാക്കാനും കഴിയും.കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കാൻ വാട്ടർ മാനേജ്മെന്റ് കമ്മറ്റിയും രൂപീകരിച്ചു