പള്ളുരുത്തി: സഹകരണ ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ചെസ് മത്സരം സംഘടിപ്പിക്കുന്നു. ജേതാക്കൾക്ക് അൻപതിനായിരം രൂപയാണ് ഒന്നാം സമ്മാനം. ചെസ് ഒളിമ്പ്യൻ പ്രൊഫ.എൻ.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നാളെ (ഞായറാഴ്ച) രാവിലെ പള്ളുരുത്തി എസ്.എൻ.ഹാളിലാണ് പരിപാടി നടക്കുന്നത്.മുൻ ചാമ്പ്യൻമാരായ യു.സി.മോഹനൻ, ജോയ് ആന്റണി, എം.ബി.മുരളിധരൻ എന്നിവർ സംബന്ധിക്കും.ബാങ്ക് പ്രസിഡന്റ് ടി.കെ.വൽസൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.ഫോൺ .9846153434.