തോപ്പുംപടി: ടാഗോർ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓണം വിപണനമേള ഇന്ന് നടക്കും. വനിതാ പ്രവർത്തകർ തയ്യാറാക്കിയ പാലട പായസം, അച്ചാറുകൾ, പലഹാരങ്ങൾ, വെളിച്ചെണ്ണ, നാടൻ സോപ്പ്, തുണിത്തരങ്ങൾ, ആഭരണശേഖരം എന്നിവ മേളയിൽ ലഭ്യമാണ്.നഗരസഭാംഗം വൽസല ഗിരീഷ് ഉദ്ഘാടനം ചെയ്യും.