ks-swaminathan
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയിൽ ദിവ്യജ്യോതി ക്യാപ്ടൻ കെ.എസ്. സ്വാമിനാഥൻ പ്രസംഗിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായുള്ള ദിവ്യജ്യോതി പര്യടനം മൂന്നാം ദിവസത്തിലേക്ക് കടന്നു.

യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ക്യാപ്ടനും കൗൺസിലർ സജീവൻ ഇടച്ചിറ വൈസ് ക്യാപ്ടനുമായിട്ടുള്ള ദിവ്യജ്യോതി ഇന്നലെ ആലുവ, പഴങ്ങനാട് മേഖലകളിലാണ് പര്യടനം നടത്തിയത്.

രാവിലെ ആലുവ ടൗൺ ശാഖയിൽ നിന്നാരംഭിച്ച ജ്യോതി പര്യടനം ചാലയ്ക്കൽ, കീഴ്മാട്, സൗത്ത് വാഴക്കുളം, ഊരക്കാട്, പഴങ്ങനാട്, അമ്പലമേട്, ഇടച്ചിറ, കങ്ങരപ്പടി, നൊച്ചിമ, അശോകപുരം, ചൂണ്ടി, എടയപ്പുറം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് എടനാട് ശാഖയിൽ സമാപിച്ചു.

യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ, കൗൺസിലർ കെ.സി. സ്മിജൻ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, സെക്രട്ടറി ബിന്ദു രതീഷ്, കേന്ദ്രസമിതി അംഗങ്ങളായ ലീല രവീന്ദ്രൻ, രശ്മി ദിനേശ്, കൗൺസിലർമാരായ ജോയി സലിൽകുമാർ, ഷിജിഷാജി, മേഘ പ്രസാദ്, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതിഅംഗം രാജേഷ് ഊരക്കാട്, ശാഖാ ഭാരവാഹികളായ രാജീവ് കീഴ്മാട്, പൊന്നമ്മ കുമാരൻ എന്നിവർ നേതൃത്വം നൽകി.

എടയപ്പുറം ശാഖയിൽ പൂത്താലമേന്തിയ യൂണിഫോം ധാരികളായ സ്ത്രീകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഗുരുതേജസ് കവലയിൽ നിന്ന് ശാഖാങ്കണത്തിലേക്ക് ആനയിച്ചു. ശാഖാ പ്രസിഡന്റ് സി.സി. അനീഷ്‌കുമാർ, സെക്രട്ടറി സി.ഡി. സലീലൻ, ചതയാഘോഷ കമ്മിറ്റി കൺവീനർ സി.എസ്. അജിതൻ, ജോയിന്റ് കൺവീനർ കെ.കെ. ചെല്ലപ്പൻ, ടി.കെ. അച്യുതൻ, ജോയി സലിൽകുമാർ, പി.സി. സാബു, സുവിക് കൃഷ്ണൻ, പ്രേമൻ പുറപ്പേൽ, ഹിത ജയൻ, മിനി പ്രദീപ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

ഇന്ന് ചെങ്ങമനാട്, നെടുമ്പാശേരി മേഖലകളിൽ

ദിവ്യജ്യോതി ഇന്ന് ചെങ്ങമനാട്, നെടുമ്പാശേരി മേഖലകളിൽ പര്യടനം നടത്തും. രാവിലെ 10ന് ശ്രീമൂലനഗരം ശാഖയിൽ നിന്നാരംഭിക്കും. തുടർന്ന് വെസ്റ്റ് ചൊവ്വര, ഗാന്ധിപുരം പുറയാർ, ദേശം പുറയാർ, മഠത്തിമൂല, കപ്രശേരി, ചെങ്ങമനാട്, പൊയ്ക്കാട്ടുശേരി, കുറുമശേരി, മേയ്ക്കാട്, അത്താണി, നായത്തോട്, ആവണംകോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് 5.30ന് നെടുവന്നൂർ ശാഖയിൽ സമാപിക്കും. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യും. ജ്യോതി വൈസ് ക്യാപ്ടൻ സജീവൻ ഇടച്ചിറ മറുപടി പ്രസംഗം നടത്തും.