അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 4 കേന്ദ്രങ്ങളിൽ ഓണച്ചന്ത തുടങ്ങി. രണ്ട് ദിവസം പലചരക്ക് സാധനങ്ങളും രണ്ട് ദിവസം പച്ചക്കറികളുമാണ് വിതരണം ചെയ്യുന്നത്. ഓണച്ചന്തയുടെ ഉദ്ഘാടനം പന്തക്കൽ ബാങ്ക് ആസ്ഥാന കാര്യാലയത്തിൽ പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര നിർവഹിച്ചു. മുന്നൂർപ്പിള്ളിയിൽ വൈസ് പ്രസിഡന്റ് ജോണി മൈപ്പാനും ഭരണ സമിതി അംഗങ്ങളായ കെ.കെ. ഗോപി കറുകുറ്റിയിലും സാജു ഇടശേരി എടക്കുന്നിയിലും ചന്തകളുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ധന്യ ദിനേശ്, ഗ്രാമ പഞ്ചായത്തംഗം ഗ്രേയ്‌സി സെബാസ്റ്റൻ, ഭരണസമിതി അംഗങ്ങളായ ടോണി പറപ്പിള്ളി, പ്രകാശ് പാലാട്ടി, സി.ആർ. ഷൺമുഖൻ, രാജൻ പേരാട്ട്, കെകെ. മുരളി എന്നിവർ സംസാരിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 5 കേന്ദ്രങ്ങളിൽ പച്ചക്കറിച്ചന്ത സംഘടിപ്പിച്ചിട്ടുണ്ട്.