അങ്കമാലി : മൂക്കന്നൂർ ആഴകം ഗവ. യു.പി സ്‌കൂളിന് കെട്ടിടം പണിയുന്നതിന് വിദ്യാഭ്യസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുന്നതിന് വകുപ്പിന്റെ ഉന്നതതല വർക്കിംഗ് ഗ്രൂപ്പ് അംഗീകാരം നൽകിയതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.