ആലുവ: റോഡിലെ കുഴി യുവാവിന്റെ ജീവനെടുത്തിട്ടും പി.ഡബ്ല്യു.ഡി അധികൃതർ അലംഭാവം തുടരുന്നതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കുഴികൾ അടക്കാത്തതിനാൽ ബൈപാസ് റോഡ്, മാർക്കറ്റ് റോഡ്, ദേശീയപാതയുടെ സർവീസ് റോഡുകൾ, പാലസ് റോഡ്, റെയിൽവേ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ ദിവസവും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഓണത്തിരക്ക് കൂടി വന്നതോടെ സൈക്കിൾ യാത്ര പോലും ബുദ്ധിമുട്ടായെന്ന് പ്രസിഡന്റ് ഫാസിൽ ഹുസൈൻ പറഞ്ഞു.