ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ശക്തമായ നടപടി കൈക്കൊള്ളണമെന്ന് മോട്ടോർ തൊഴിലാളി സംഘം (ബി.എം.എസ്) ആലുവ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മഴയെത്തുടർന്ന് റോഡിൽ രൂപംകൊണ്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിന് ഇതുവരെയും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വാഹനങ്ങൾ കുഴിയിലകപ്പെടുന്നതും ഗതാഗത കുരുക്ക് രൂക്ഷമാകുവാൻ കാരണമാകുന്നുണ്ട്. ഇതോടൊപ്പം തന്നെ നഗരത്തിലെ തെരുവ്‌വിളക്കുകൾ പല ഭാഗങ്ങളിലും തെളിയുന്നില്ല. ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ വാഹനസർവീസ് നിർത്തിവച്ചുകൊണ്ടുള്ള സമരപരിപാടിക്കും രൂപം നൽകും. യോഗത്തിൽ പ്രസിഡന്റ് സന്തോഷ് പൈ, സി.കെ. സുബ്രഹ്മണ്യൻ, വി.എം. ഗോപി, എം.ബി. സുരേന്ദ്രൻ, കെ. മുരളി എന്നിവർ സംസാരിച്ചു