പള്ളുരുത്തി: കച്ചേരിപ്പടി ശ്രീനാരായണ ആദർശ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജയന്തി ദിനാഘോഷം 13 ന് നടക്കും.പുലർച്ചെ ഗുരുപൂജ.9 ന് പതാക ഉയർത്തലിന് ശേഷം ഗുരുദേവ പ്രാർത്ഥന. മധുര പലഹാര വിതരണം. വൈകിട്ട് 4ന് പള്ളുരുത്തി തിരുവാതിര സമാജത്തിന്റെ തിരുവാതിര കളി.6 ന് ദീപക്കാഴ്ചയും ദീപാരാധനയും. തുടർന്ന് സമ്മാനവിതരണവും കരിമരുന്ന് പ്രയോഗവും. 7.30 ന് ദീപുരാജന്റെ ഭക്തിഗാനമേള. 12 ന് രാവിലെ 10 മുതൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ ഉണ്ടായിരിക്കും. മുൻകൂട്ടി പേര് രജിസ്ട്രർ ചെയ്യണമെന്ന് ഭാരവാഹികളായ എൻ.ആർ.ഷിബു, എസ്.സജീവൻ എന്നിവർ അറിയിച്ചു.