കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിൽ 2019-20 സാമ്പത്തിക വർഷം ലൈസൻസ് കാലാവധി ദീർഘിപ്പിക്കാത്തതും, വിവിധകാരണങ്ങളാൽ അടഞ്ഞുകിടക്കുന്ന മട്ടാഞ്ചേരി, ഞാറയ്ക്കൽ, മൂവാറ്റുപുഴ റേഞ്ചുകളിലെ കള്ള് ഷാപ്പുകളിലെ ചെത്ത് തൊഴിലാളികൾക്ക് 2500 രൂപ വീതവും വില്‍പന തൊഴിലാളികൾക്ക് 2000 രൂപ വീതവും സഹായധനം എക്‌സൈസ് സർക്കിൾ ഓഫീസിൽ നിന്ന് സപ്തംബർ ഏഴുമുതൽ വിതരണം ചെയ്യും.
സഹായധനത്തിന് അർഹരായിട്ടുള്ള തൊഴിലാളികൾ വെർഫയർഫണ്ട് ഇൻസ്‌പെക്ടർമാർ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ബന്ധപ്പെട്ട സർക്കിൾ ഓഫീസുകളിൽ നിന്ന് സഹായധനം കൈപ്പറ്റണം.